രക്ഷകന്‍ വിളിയെ
സത്യനായക
Rakshakan Viliye (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സാംജി ആറാട്ടുപുഴ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:02:06.
 
രക്ഷകന്‍ വിളിയെ കേട്ടില്ലയോ
രക്ഷയിന്‍ ദൂതു നീ ശ്രവിച്ചില്ലയോ
ഇനിയും നിമിഷം നീ തള്ളീടാതെ
ഏറ്റുകൊള്‍കവനെ നിന്‍ രക്ഷകനായു്
(രക്ഷകന്‍ )

ഉറ്റോര്‍ ഉടയോര്‍ തള്ളീടിലും
തള്ളീടുകില്ലൊരു നാളിലും താന്‍
ആശ്രയിക്കാം തന്‍ കൃപയില്‍
ദിനവും അവനെ നീ സ്മരിച്ചീടുക
(രക്ഷകന്‍ )

കാഹളധ്വനി വിണ്ണില്‍ മുഴങ്ങീടുമ്പോള്‍
വിശുദ്ധന്മാര്‍ ഉയര്‍ത്തീടും അക്ഷയരായു്
നിത്യരാജ്യേ പാര്‍ത്തീടുവാന്‍
വരുവിന്‍ അവന്‍ തിരുസന്നിധിയില്‍
(രക്ഷകന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts