പരംപൊരുളേ
സത്യനായക
Paramporule (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സാംജി ആറാട്ടുപുഴ ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:02:30.
 
പരംപൊരുളേ നിന്‍ പൊല്‍ക്കരവല്ലികള്‍
പുല്‍കി വിടര്‍ത്തും പുലര്‍കാലം
അഗതികള്‍ ഞങ്ങള്‍ക്കവിടുന്നരുളും
അനുപമമാമുപഹാരം (2)

മധുകണമായി പകരാമധരത്തളിരില്‍ നിറയും പ്രണവം
പദകമലത്തില്‍ ചൊരിയാം ഞങ്ങള്‍
ഹൃദയരാഗപരാഗം - ദേവാ
ഹൃദയരാഗപരാഗം
(പരംപൊരുളേ )

ദിനകരകിരണം ഇരുളലമാറ്റും
അഴകില്‍ മുഴുകും ഭുവനം
കരളിന്‍ മലര്‍വനി കതിരൊളി ചൂടാന്‍
ചൊരിയൂ പ്രസാദപൂരം - ദേവാ
ചൊരിയൂ പ്രസാദപൂരം
(പരംപൊരുളേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts