കാരുണ്യ ദീപമേ
സത്യനായക
Kaarunya Deepame (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ബി വസന്ത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:21:16.
 
കാരുണ്യദീപമേ സ്വര്‍ഗ്ഗീയ താരമേ
നിന്നാശ്രയം തേടിത്തേടി
പാപികള്‍ ഞങ്ങള്‍ വരുന്നു
(കാരുണ്യദീപമേ )

ദുഃഖത്തിന്‍ മരുവിലെ യാത്രക്കാര്‍
ദാഹജലം തേടി വന്നിടുന്നു
സത്യപ്രകാശമേ നിത്യപ്രകാശമേ
ഈ മക്കള്‍ക്കാശ്രയം നല്‍കിയാലും (2)
(കാരുണ്യദീപമേ )

കണ്ണീര്‍പ്പളുങ്കുകള്‍ മാത്രം ഞങ്ങള്‍ക്കു്
കണി വയ്ക്കാനായു് സന്നിധിയില്‍
അറിവിന്‍ പൊരുളേ സ്നേഹകതിരേ
ഈ മക്കള്‍ക്കാശ്രയം നല്‍കിയാലും (2)
(കാരുണ്യദീപമേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts