അന്വേഷിക്കുവിന്‍
സത്യനായക
Anweshikkuvin (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:23:48.
 
അന്വേഷിക്കുവിനാദ്യം നിങ്ങള്‍ ദേവത്തിന്‍ രാജ്യം
എന്നാല്‍ താതന്‍ നിങ്ങള്‍ക്കായെല്ലാം ചേര്‍ത്തു തന്നീടും
എല്ലാം ചേര്‍ത്തു തന്നീടും

വാനിടത്തില്‍ പറവജാലം വിതയ്ക്കുന്നില്ലല്ലോ
അവയോ കൊയ്യുന്നില്ലല്ലോ
എങ്കിലുമെന്‍ താതനെന്നും പോറ്റിടുന്നല്ലോ
അവയേ പോറ്റിടുന്നല്ലോ
(ആന്വേഷിക്കുവിനാദ്യം )

ശോഭയേറും ലില്ലിപ്പൂക്കള്‍ നൂല്‍ക്കുന്നില്ലല്ലോ
അവയോ നെയ്യുന്നില്ലല്ലോ
സോളമന്റെ മഹിമ പോലും ഇതിനതുല്യമഹോ
കാണിന്‍ ഇതിനതുല്യമഹോ
(ആന്വേഷിക്കുവിനാദ്യം )

ദേഹത്തേക്കാള്‍ ദേഹിയല്ലോ ശ്രേഷ്ഠമെന്നോര്‍ക്കൂ
മനുജാ ശ്രേഷ്ഠമെന്നോര്‍ക്കൂ
നീതിയോടെ തേടുകെന്നും ആത്മ കാര്യങ്ങള്‍
നിങ്ങള്‍ ആത്മ കാര്യങ്ങള്‍
(ആന്വേഷിക്കുവിനാദ്യം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts