ആത്മരാജൻ
സത്യനായക
Athmaraajan (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ജെന്‍സി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 18:19:57.

ആത്മരാജൻ ആത്മതാരിലണഞ്ഞീടുന്നു
സർവ്വശക്തൻ സ്നേഹിതനായ് എഴുന്നള്ളുന്നു (2)
വാനവൃന്ദ സൈന്യമെങ്ങും അണിനിരന്നു
പുണ്യപൂജ തേർ തെളിക്കുന്നാദരവായ്
(ആത്മരാജൻ…)

മേഘ വീഥിയിൽ കാഹളങ്ങൾ മാറ്റൊലിക്കുന്നു (2)
ഭൂമുഖത്തിൻ ഭാവമാകെ തരളിതമായി
മാനസത്തിൻ വീണ മീട്ടി ത്യാഗവേദിയിൽ
പൊൻ കിനാവിൻ പുഷ്പമേന്തി വരുന്നു ഞങ്ങൾ
വരുന്നു ഞങ്ങൾ
(ആത്മരാജൻ…)

മിന്നി മിന്നി തിളങ്ങുന്ന ഹൃദയവേദിയിൽ (2)
തീർത്തു വെച്ച പുഷ്പമെത്ത വിരിച്ചുവല്ലോ
സ്നേഹനാഥൻ പ്രാണനുള്ളിൽ ആഗമിക്കുന്നു
ആശയാർന്ന മർത്ത്യനുള്ളിൽ വാണിടുവാനായ്
വാണിടുവാനായ്…
(ആത്മരാജൻ…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts