മൗനം
ഒരു നാള്‍
Mounam (Oru Naal)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജയേഷ് എസ് പിള്ള
ഗാനരചനവൃന്ദ നായര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2012 04:14:06.

ഇനിയും തുടങ്ങിയീലാ
ഇനിയും തുടങ്ങിയീലാ
മഴ കനക്കാന്‍...
ഇനിയും തുടങ്ങിയീലാ
മഴ കനക്കാന്‍...
ഇങ്ങീ ഒരു മനമിന്നും കനക്കെ
പൊഴിയുന്നതില്ലൊരു തുള്ളിയും
ഇന്നകലത്തിരുളും മഴ തന്‍
നിറഞ്ഞ മൌനം....
മൌനം....മൌനം....മൌനം....
ഇനിയും തുടങ്ങിയീലാ
മഴ കനക്കാന്‍...

പറയാതെ അന്നു നിന്‍ കണ്ണില്‍ തുടിച്ചതു്
പ്രണയാഗ്നിയാണെന്നറിഞ്ഞതീല....
അകലത്തിലേയ്ക്കു നടക്കുന്ന നിന്‍ നിഴല്‍
എന്നാത്മനൊമ്പരം എന്നറികേ
അരികിലേയ്ക്കണയുവാന്‍ വെമ്പുന്നൊരെന്‍ മനം
സഫലമല്ലെന്നു ഞാൻ തേങ്ങീടവേ
മഴ കനത്തീലയിന്നും....വിതുമ്പുന്നൊരു
കുഞ്ഞുനോവിന്റെ.....നിത്യ മൌനം...
മൌനം....മൌനം....

ഇനിയും തുടങ്ങിയീലാ
മഴ കനക്കാന്‍...
ഇനിയും തുടങ്ങിയീലാ
മഴ കനക്കാന്‍...
ഇങ്ങീ ഒരു മനമിന്നും കനക്കെ
പൊഴിയുന്നതില്ലൊരു തുള്ളിയും
ഇന്നകലത്തിരുളും മഴ തന്‍
നിറഞ്ഞ മൌനം....
മൌനം....മൌനം....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts