മിഴികൾ
ഒരു നാള്‍
Mizhikal (Oru Naal)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംനോട്ട് ഒ കോഡ്
ഗാനരചനനോട്ട് ഒ കോഡ്
ഗായകര്‍ബെന്നി ദയാൽ ,ഉമ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2012 04:15:00.

ദൂരെ മായുമൊരു രാവിന്‍ മാറിലിളമിതളായ് പൊഴിയെ
എന്‍ കനവിന്‍ ചാരുതയില്‍
ഇരുളിന്‍ മൌനം കൂടണയും നേരമിരു-
വഴിയായ് പിരിയേ...മനമുരുകുന്നേ...
സൂര്യനായ്...സൂര്യനായ്...

മിഴികള്‍ നിറയെ വീണ്ടുമൊരു
മഴതന്‍ ശ്രുതിയില്‍ ഉണരുമൊരു
വിരഹം തഴുകും വീഥികളില്‍ നിഴലായ് മറയാം...
(മിഴികള്‍ നിറയെ...)

ദൂരെ മായുമൊരു രാവിന്‍ മാറിലിളമിതളായ് പൊഴിയെ
എന്‍ കനവിന്‍ ചാരുതയില്‍.....

സ്നേഹാക്ഷരങ്ങള്‍ മാഞ്ഞിടുന്ന താളില്‍
വീണുറങ്ങും കുഞ്ഞു പീലിയഴകിന്‍
നൊമ്പരങ്ങള്‍ പീലിനീര്‍ത്തി ഉണരുമ്പോള്‍
മുഴു താരകങ്ങള്‍ വീണുറങ്ങും രാവില്‍
പൂര്‍ണ്ണചന്ദ്രബിംബ ശോഭയേകാന്‍
മാഞ്ഞുപോയൊരാ വസന്തരാവേ വാ...
തീരം ഉണരും നോവിന്‍ കടലായ്
തഴുകാം...സ്വപ്നങ്ങള്‍ മറയും നിമിഷം...
രാവിന്‍ മൊഴികള്‍ ദലമര്‍മ്മരമായ്
ഇടറും ഇനി ഈ വഴിയില്‍...

കനവായ് മറയും നിന്‍ പുഞ്ചിരികള്‍ വഴിയെ....
കഥയറിയാതകലും നീ പൌർ‌ണ്ണമിതന്‍ ചിരിയായ്...
(കനവായ് മറയും...)

ദൂരെ മായുമൊരു രാവിന്‍ മാറിലിളമിതളായ് പൊഴിയെ
എന്‍ കനവിന്‍ ചാരുതയില്‍
ഇരുളിന്‍ മൌനം കൂടണയും നേരമിരു-
വഴിയായ് പിരിയേ...മനമുരുകുന്നേ...
സൂര്യനായ്...സൂര്യനായ്......

(മിഴികള്‍ നിറയെ...) (3)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts