മുകിലിന്‍
ഒരു നാള്‍
Mukilin (Oru Naal)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംബിജിബാല്‍
ഗാനരചനസുനില്‍രാജ് സത്യ
ഗായകര്‍രഞ്ജിത്ത് ജയരാമൻ ,സംഗീത ശ്രീകാന്ത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2012 04:13:11.

മുകിലിന്‍ ഇരുള്‍ ചിറകിതളില്‍ കനവിന്‍
നിറം മാഞ്ഞുപോയകലെ...
പടരും....കാലം...
പകരും.....
ഈണത്തിന്‍ ശ്രുതി മുറിഞ്ഞു ...
മോഹത്തിന്‍ തിര അകന്നു...

ആ...കൂരിരുള്‍ പൊഴിയും പകല്‍ വെയിലില്‍...
കാണാം അഴകുപോയ ചിത്രം
കരിനിഴല്‍ അടരും ഉയിര്‍ വെയിലില്‍
വാടാമലരിനഴകു മാഞ്ഞു...
യാമങ്ങൾ മാഞ്ഞുപോയ്..
അകതളിരില്‍ മറവി തന്‍
കൂടുകള്‍ ഒന്നായ് മെല്ലെ ഉയരുന്നു..
മൂകം....ഗാഢം.....
(മുകിലിന്‍....)

ആ...അതിരുകള്‍ മറയും ചുവരുകളില്‍
കാണാം ഗ്രീഷ്മനാളങ്ങള്‍...
നദികളായ് ഒഴുകും മനസ്സുകളില്‍...
കാലം കരിമഷിയെഴുതുന്നു...
അഴലെഴും പാതകള്‍
കൊതിയുണരും അലസമാം യാത്രകള്‍
നല്‍കീ എന്നും വാസന്തം....
ഭാവം...സാന്ദ്രം...
(മുകിലിന്‍....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts