വിരല്‍ തൊട്ടറിയാത്ത
ദനഹ
Viral Thottariyaatha (Danaha)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജസ്റ്റിന്‍ ഫ്രാന്‍സിസ് ചിറ്റിലപ്പള്ളി
ഗാനരചനസുബിന്‍ കളത്തില്‍
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2012 02:40:04.

വിരല്‍ തൊട്ടറിയാത്ത പൊൻ‌വീണയില്‍
വീണലിയുന്നതേതു രാഗം
വാടാനൊരുങ്ങുമീ ഹൃദയമുകുളം
പുതിയ കിനാവിന്‍ പുലര്‍വേളയില്‍...
വിരല്‍ തൊട്ടറിയാത്ത പൊൻ‌വീണയില്‍
ആ....ആ.....ആ.....

മനം നൊന്തുരുകും വേനലിന്‍ വിള്ളലില്‍
മഴയുടെ മിഴിനീരു വാര്‍ന്നു പോയോ....(2)
വേവിറങ്ങും സ്നേഹത്തിന്‍ പടവില്‍ നോവുറങ്ങി
അറിയാതെ എന്തിനോ......
വിരല്‍ തൊട്ടറിയാത്ത പൊൻ‌വീണയില്‍
ആ....ആ.....ആ.....

പകലിന്‍ പുതുനിനവില്‍ നിശയുടെ നിലയനം
പ്രണയനിലാവിന്‍ സംഗീതമായ്...(2)
മുകുളമുറങ്ങും കരയുടെ മാറില്‍
തിരയിറങ്ങി തേങ്ങലായ് എന്തിനോ...
(വിരല്‍ തൊട്ടറിയാത്ത....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts