ഇനിയേതു ജന്മം
എലോണ്‍ ലവ്ഡ് ആന്റ് ലോസ്റ്റ്
Iniyethu Janmam (Alone Loved and Lost)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅബ്ദുള്‍ റഷീദ്
ഗാനരചനഅബ്ദുള്‍ റഷീദ്
ഗായകര്‍റാഷീ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 25 2012 03:42:59.

ഇനിയേതു ജന്മം ഞാന്‍ ഇതുവഴിയേ
ഇനിയേതു ജന്മം ഞാന്‍ ഇതുവഴിയേ...
അറിയാതെ വിടരുന്ന നാള്‍ വഴിയില്‍
ഇനിയേതു ജന്മം ഞാന്‍ ഇതുവഴിയേ...
അറിയാതെ വിടരുന്ന നാള്‍ വഴിയില്‍
ഓര്‍മ്മ പൂക്കുന്ന പുല്ലാങ്കുഴലില്‍
ഈണമൊഴുകുന്ന കാലങ്ങളില്‍
എന്റെ സംഗീതമായ് വന്നിടുമോ നീ....
ഇനിയേതു ജന്മം ഞാന്‍ ഇതുവഴിയേ...
അറിയാതെ വിടരുന്ന നാള്‍ വഴിയില്‍....

മോഹിച്ചു ഞാനൊരു നാളിലന്നു്
മൂകമായ് കൊതിച്ചതെല്ലാം....
അറിയാതെ ഞാനെന്റെ ഓര്‍മ്മതന്‍ അക്കരെ
എന്തിനോ കാത്തു നിന്നു....
പകലിരവില്‍ ഞാനലഞ്ഞു..
പറയാതെ അറിയാതെ നടന്നലഞ്ഞു....
ആരോ പറഞ്ഞെന്റെ കാതോരമായ്
മോഹങ്ങളെല്ലാം വിരിയുമെന്നു്....
മോഹങ്ങള്‍ എല്ലാം വിരിയുമെന്നു്....
ഇനിയേതു ജന്മം ഞാന്‍ ഇതുവഴിയേ...
അറിയാതെ വിടരുന്ന നാള്‍ വഴിയില്‍....(2)

കാണുന്നു ഞാനെന്റെ ബാല്യകാലങ്ങള്‍
മധുരമാം മോഹങ്ങളെല്ലാം....
പുലരി തന്‍ സുന്ദര സ്വപ്നങ്ങളെപ്പോലെ
അറിയാതെ കാത്തു നിന്നു...
മഴ നനഞ്ഞെന്‍ മനം പൂത്തു നിന്നു
മാനത്തു മഴമേഘം തെളിഞ്ഞു നിന്നു...
പറയാതെ പോയൊരു മോഹങ്ങളെല്ലാം
മെല്ലെ വിടര്‍ന്നെന്റെ നെഞ്ചില്‍...
മെല്ലെ വിടര്‍ന്നെന്റെ നെഞ്ചില്‍...
(ഇനിയേതു ജന്മം....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts