അവിഘ്നമസ്തു
വിഘ്നേശ്വരം (വോ. 1)
Avighnamasthu (Vighneswaram Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:20:47.
അവിഘ്നമസ്തു....അവിഘ്നമസ്തു...
ഹരിശ്രീ ഗണപതയേ നമ:
അവിടുന്നല്ലാതാരുണ്ടടിയനെ
അക്ഷരമോരോന്നെഴുതിക്കാന്‍

വേദവ്യാസ ഭാരത കാവ്യം
മോദമോടെഴുതിയെടുത്തവനേ..
വേദിയിലെല്ലാം ആദ്യന്‍ നീ നിന്‍
പാദത്തില്‍ പതിക്കുന്ന തൂവല്‍ ഞാന്‍..
പാദത്തില്‍ പതിക്കുന്ന തൂവല്‍ ഞാന്‍..

ഇന്ദ്രനു ബാഹു സ്തംഭം നീക്കിയ
മന്ത്ര പൊരുളേ നിന്‍ അരുളാല്‍
ഈരേഴുലകും ചലനം കൊള്‍വു..
നേര്‍വഴി തെളിച്ചെന്നേ നയിക്കേണമേ...
നേര്‍വഴി തെളിച്ചെന്നേ നയിക്കേണമേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts