ഓടിയാടുന്ന പെൺകിടാവ്
യൂണിസെഫ് ഗാനങ്ങള്‍
Odiyadunna Penkidaavu (Unicef Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 18:14:56.
 ഓടിയാടുന്ന പെൺകിടാവ് ഇവൾ എന്തോ ഓർത്തു തല കുനിപ്പൂ
ഇവൾ പാടിക്കളിക്കേണ്ട പ്രായമിതിൽ പല ഭാരങ്ങളോ ചുമക്കാൻ
ഇവൾ പെണ്ണായ് പോയതിനാലെ ചുമടൊന്നിനൊന്നിനു മേലേ
അതു ചുമന്നു ചുമന്നു തളർന്നു തളർന്നു താഴും ഹൃദയമോടെ
(ഓടിയാടുന്ന പെൺകിടാവ്..)

അമ്മയ്ക്കു അടുക്കളയിൽ തീയൂതാൻ ഇവൾ വേണം
അന്തിയ്ക്ക് അരിയാട്ടി മാവാക്കാൻ ഇവൾ വേണം
മുറ്റമടിക്കാൻ മുറി കഴുകാൻ
ചാണകം വാരാൻ തുണിയലക്കാൻ
പാത്രങ്ങൾ തേയ്ക്കാൻ പാചകം ചെയ്യാൻ
പടച്ചു വിട്ടതു പെണ്ണിനേയോ
ഇവൾ പെണ്ണായ് പോയതിനാലെ
പുര തന്നിൽ വാതിലും വേറേ
അതിൽ ഒതുങ്ങി ഒതുങ്ങി നടന്നു നടന്നു
തേങ്ങും ഹൃദയമോടെ
(ഓടിയാടുന്ന പെൺകിടാവ്..)

പള്ളിക്കൂട പാഠമെല്ലാം പാടില്ല ഇവൾ പഠിക്കാൻ
പാത വിട്ടു വേറേങ്ങും പാടില്ല ഇവൾ നടക്കാൻ
ചുള്ളിയൊടിക്കാൻ വെള്ളം കോരാൻ
മീൻ മുറിക്കാൻ മുളകരയ്ക്കാൻ
കുറ്റങ്ങൾ കേട്ടും വിളമ്പി വെയ്ക്കാൻ
ഇവൾക്കു മാത്രം ചുമതലയോ
ഇവൾ പെണ്ണായ് പോയതിനാലെ
ഇവൾക്കേകും അന്നവും വേറേ
അതിൽ ഉരുകിയുരുകി അഴലിൽ മുഴുകി
നോവും ഹൃദയമോടെ
(ഓടിയാടുന്ന പെൺകിടാവ്..)

ഒന്നായി മേന്മയെല്ലാം ആൺകിടാവിനേകിടുന്നു
ഒന്നിച്ച് കടമയെല്ലാം പെണ്ണിനെന്നു മാറ്റിടുന്നു
ലാളനയേതും ആണിനല്ലോ
യാതനയേതും പെണ്ണിനല്ലോ
ഇവയെ മാറ്റി വിധിയെ മാറ്റി
ഇവളെ വാഴാൻ അനുവദിക്കൂ
ഇവൾ പെണ്ണായ് പോയതിനാലേ
വിലയില്ലാ ജീവനും കൂടെ
അതിൽ നുറുങ്ങി നുറുങ്ങി അടങ്ങിയടങ്ങി നീറും ഹൃദയമോടെ
(ഓടിയാടുന്ന പെൺകിടാവ്..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts