ആണോ പെണ്ണോ
യൂണിസെഫ് ഗാനങ്ങള്‍
Aano Penno (Unicef Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 18:16:12.

ആണോ പെണ്ണോ.. ആണോ പെണ്ണോ
ആദ്യത്തെ ചോദ്യമിതല്ലോ ആദ്യത്തെ ചോദ്യമിതല്ലോ
കുഞ്ഞിന്റെ രോദനം കേട്ടാൽ ഏതൊരു ശിശുവും ജനിച്ചാൽ…

ആണെന്നു കേൾക്കുകിൽ അന്നേരം കൺകളിൽ
ആയിരം ദീപങ്ങൾ പൂക്കും
പെണ്ണെന്നു കേൾക്കുകിൽ മൂകത വന്നിടും
ഉള്ളിൽ നിലാവല മായ്ക്കും
ഉള്ളിൽ നിലാവല മായ്ക്കും
ചെലവെന്നു ചിന്തിച്ചു പെൺകുഞ്ഞു
വേണ്ടെന്നോതുന്ന മാനവരേ
മകളാകാൻ പെണ്ണു വേണ്ടേ
വധുവാകാൻ പെണ്ണു വേണ്ടേ
(ആണോ പെണ്ണോ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts