മേഘമേ വാനിൽ
സാന്ത്വനമായ്‌ നീ
Meghame Vaanl (Santhwanamaay Nee)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംലാലു സുകുമാരൻ
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 31 2023 15:48:31.
ആ....
മേഘമേ വാനിൽ നീ ഒരു പന്തലൊരുക്കാമോ...(2)
താരമേ മിന്നി മിനുങ്ങും
മാളിക പണിയാമോ...
കോകിലങ്ങളേ മാൻകിടാക്കളേ
പൊൻ ശലഭങ്ങളേ...
കുറുകും പിറാക്കളേ...
ഇന്നല്ലേ കാണാ കല്യാണം
ഹേ.. ഇന്നല്ലേ വരമൊഴി മാംഗല്യം..
മേഘമേ വാനിൽ നീ ഒരു പന്തലൊരുക്കാമോ...

പുടവ ചുറ്റിടും പുലരിയോ അവൾ
പുത്തുലഞ്ഞ പെണ്ണ് ... ( 2 )
വിരിയാതളിരിൻ വെമ്പലോ
അഴകോലുമാദ്യ രാവ് ...
നിറദീപമേ .....തെളിയൂ...
മോഹസുഗന്ധമേ... നിറയൂ..
അരികിലിതാ പരിണയ രാവാണേ
ഹേ... പുവിരിയും നോവിൻ ചേലാണേ..
മേഘമേ വാനിൽ നീ ഒരു പന്തലൊരുക്കാമോ...

ശിശിരമലിയും സന്ധ്യ പോലവൾ
മൃദുലവികാരമറിഞ്ഞോ... (2)
കോടമഞ്ഞിൻ മെത്തയിൽ
പുണരുന്നു രാക്കനവ്...
സുരനർത്തനം.. തുടരൂ....
മണിചിലങ്കകൾ അണിയൂ .....
മധുനുകരും രമണൻ അവനാണ്...
ഹേ ..പുഞ്ചിരിയോ കൊഞ്ചും മലരാണേ...
മേഘമേ വാനിൽ നീ ഒരു പന്തലൊരുക്കാമോ...
താരമേ മിന്നി മിനുങ്ങും
മാളിക പണിയാമോ...
കോകിലങ്ങളേ മാൻകിടാക്കളേ
പൊൻ ശലഭങ്ങളേ...
കുറുകും പിറാക്കളേ...
ഇന്നല്ലേ കാണാ കല്യാണം
ഹേ.. ഇന്നല്ലേ വരമൊഴി മാംഗല്യം..
മേഘമേ വാനിൽ നീ ഒരു പന്തലൊരുക്കാമോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts