ആദ്യമായ് ചൊന്നോരാ
സാന്ത്വനമായ്‌ നീ
Aadyamaay Chonnora (Santhwanamaay Nee)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംലാലു സുകുമാരൻ
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍വി പ്രവീൺ കുമാർ ,ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 31 2023 15:43:21.
ആദ്യമായ് ചൊന്നരാ പ്രിയമുള്ള കാര്യം
ആരോടും പറയാതെ ഒളിച്ചു വച്ചൂ... ( 2 )
ആദ്യമായ് തന്നൊരാ സമ്മാനമിന്നും
ആരും കാണാതെ മറച്ചുവച്ചൂ..
ഇന്നുമാരോരുമറിയാതെ മറച്ചു ഞാനും..
ഹൃദയത്തിനുള്ളിലായ് കാത്തുവച്ചു.
കൊക്കൊരുമും കിളി കാത്തുവച്ചൂ..
ആദ്യമായ് ചൊന്നരാ പ്രിയമുള്ള കാര്യം
ആരോടും പറയാതെ ഒളിച്ചു വച്ചൂ...

പരിഭവം പലതു പറഞ്ഞു തീർത്തൂ
പിന്നെ പിണക്കങ്ങളെത്ര നാം തീർത്തൂ ..( 2 )
പലവട്ടമമ്പല കൽത്തൂണിനരികേ
ചന്ദനതൊടുകുറി മാഞ്ഞൂ.. ( 2 )
ചലനങ്ങൾ നിളയെ കണ്ണടപ്പിച്ചൂ
ശ്വാസം അറിയാതെ വിധം മറഞ്ഞൂ .... ( 2 )
ആദ്യമായ് ചൊന്നരാ പ്രിയമുള്ള കാര്യം
ആരോടും പറയാതെ ഒളിച്ചു വച്ചൂ...

നിറമിഴി തുളുമ്പി അറിഞ്ഞിരുന്നൂ
ഏതോ മായാ മുഖം കണ്ണീർ തുടച്ചൂ..( 2 )
ഇനിയാത്ര പറയാതെ വാക്കിൻ്റെ നോവിനാൽ
വിരലുകൾ തമ്മിൽ വിതുമ്പീ... ( 2 )
മനസിലെ മണിയറ താഴിട്ടടഞ്ഞൂ നേരമറിയാതെ പോയ്മറഞ്ഞൂ ... ( 2 )

ആദ്യമായ് ചൊന്നരാ പ്രിയമുള്ള കാര്യം
ആരോടും പറയാതെ ഒളിച്ചു വച്ചൂ... ( 2 )
ആദ്യമായ് തന്നൊരാ സമ്മാനമിന്നും
ആരും കാണാതെ മറച്ചുവച്ചൂ..
ഇന്നുമാരോരുമറിയാതെ മറച്ചു ഞാനും..
ഹൃദയത്തിനുള്ളിലായ് കാത്തുവച്ചു.
കൊക്കുരുമും കിളി കാത്തുവച്ചൂ..
ആദ്യമായ് ചൊന്നരാ പ്രിയമുള്ള കാര്യം
ആരോടും പറയാതെ ഒളിച്ചു വച്ചൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts