മഹാനുഭാവാ
സാന്ത്വനമായ്‌ നീ
Mahanubhaava (Santhwanamaay Nee)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംലാലു സുകുമാരൻ
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍വി പ്രവീൺ കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2024 15:27:48.
മഹാനുഭാവാ കരസ്പർശം പോലും
ആയിരങ്ങൾക്കെന്നുമാനന്ദഗീതം.. ( 2 )
ആ വിരലൊന്നേ തൊടേണ്ടു
മഹാമാരിതോർന്നിടും സ്നേഹമയൂഖം
വ്യഥയെ തടുത്തിടും വീണയല്ലേ ...
വ്യഥയെ തലോടിടും വീണയല്ലേ ...
മഹാനുഭാവാ കരസ്പർശം പോലും
ആയിരങ്ങൾക്കെന്നുമാനന്ദഗീതം....

തന്ത്രി പൊട്ടാതെ നീതന്ന ജീവിതങ്ങൾ
മന്ത്രിപ്പു നീ ദൈവപുത്രനല്ലോ.....
ഇനിയുമെത്ര പറന്നിറങ്ങും കിളിക്കൂട്ടം
തരളമാം വാക്കിൻ്റെ കാരുണ്യമേ....
മറക്കില്ല മനക്കോണിലെങ്ങും
തെളിഞ്ഞിടും
ഏഴഴകോലുന്ന സ്നേഹദീപം...
മഹാനുഭാവാ കരസ്പർശം പോലും
ആയിരങ്ങൾക്കെന്നുമാനന്ദഗീതം....

പാഴ്മരുഭൂമിയെ പച്ചയായ് മാറ്റിടും
നീരല്ലോ നീതരുമൗഷധങ്ങൾ
കല്ലിനെപ്പോലും ശില്പമാക്കുമീ ധന്യതേ....
വെറുമൊരു നോക്കിലും വാസന്തമോ...
ജന്മങ്ങളോളം നിൻ പുണ്യത്തെ വാഴ്ത്തിടും
തളരാതെ നിലക്കാത്ത ജീവിതതാളം...

മഹാനുഭാവാ കരസ്പർശം പോലും
ആയിരങ്ങൾക്കെന്നുമാനന്ദഗീതം.. ( 2 )
ആ വിരലൊന്നേ തൊടേണ്ടു
മഹാമാരിതോർന്നിടും സ്നേഹമയൂഖം
വ്യഥയെ തടുത്തിടും വീണയല്ലേ ...
വ്യഥയെ തലോടിടും വീണയല്ലേ ...
മഹാനുഭാവാ കരസ്പർശം പോലും
ആയിരങ്ങൾക്കെന്നുമാനന്ദഗീതം....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts