വാകപ്പൂമര
സാന്ത്വനമായ്‌ നീ
Vaakappoomara (Santhwanamaay Nee)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംലാലു സുകുമാരൻ
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍വി പ്രവീൺ കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2024 15:09:57.
വാകപ്പൂമര താഴെയന്നാദ്യമായ്
കാമബാണം തറഞ്ഞൂ.. ( 2 )
പൈങ്കിളി കണ്ടില്ല പാതിരനേരമായ്
പൂങ്കൂയിൽ പോലുമുറങ്ങീ..
പൂപ്പാല ഗന്ധം പരന്നൂ.....
പൂപ്പാല ഗന്ധം പരന്നൂ.....

വാകപ്പൂമര താഴെയന്നാദ്യമായ്
കാമബാണം തറഞ്ഞൂ..


കുങ്കുമത്താൽ കവിൾത്തടം ചുവന്നൂ
കസവുകരച്ചേല ഇടം മറന്നൂ .. ( 2 )
അടിമുടി ആന്ദോളനം തുടർന്നൂ....
മിഴികളിൽ മഴവില്ല് നിറം വിരിച്ചൂ
സ്വപ്നമേ സ്വർഗ്ഗമിതായിരുന്നോ...
സ്വപ്നമേ....സ്വർഗ്ഗമിതായിരുന്നോ...

വാകപ്പൂമര താഴെയന്നാദ്യമായ്
കാമബാണം തറഞ്ഞൂ..

മദരസത്താൽ വണ്ടു വീണ്ടും മുരണ്ടൂ.
സിരകളിൽ ചുടുതേൻ നിറഞ്ഞൂ ... ( 2 )
ഇതളുകൾ പതിവിലും ശോണിതമായ്
നിഴലുകൾ കവിതയായ് വനം കവിഞ്ഞൂ..
കാലമേ പുലരാതിരിന്നുവെങ്കിൽ...
കാലമേ..... പുലരാതിരിന്നുവെങ്കിൽ...

വാകപ്പൂമര താഴെയന്നാദ്യമായ്
കാമബാണം തറഞ്ഞൂ.. ( 2 )
പൈങ്കിളി കണ്ടില്ല പാതിരനേരമായ്
പൂങ്കൂയിൽ പോലുമുറങ്ങീ..
പൂപാല ഗന്ധം പരന്നൂ.....
പൂപാല ഗന്ധം പരന്നൂ.....
വാക പൂമര താഴെയന്നാദ്യമായ്
കാമബാണം തറഞ്ഞൂ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts