അമ്മയേകിടുന്ന
സാന്ത്വനമായ്‌ നീ
Amamyekidunna (Santhwanamaay Nee)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംലാലു സുകുമാരൻ
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍വി പ്രവീൺ കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2024 13:14:01.
അമ്മയേകിടുന്ന സ്നേഹമെന്നൊരാപ്പാല്...
തുളിമ്പില്ല അളന്നാലോ അനന്തമല്ലോ...
കാരുണ്യ താരാട്ട് അമ്മിഞ്ഞപ്പാലൂട്ട്
എൻ്റെയുള്ളിലിപ്പൊഴും നിറഞ്ഞ തേൻ പാട്ട് ....
അമ്മയേകിടുന്ന സ്നേഹമെന്നൊരാപ്പാല്...

എത്രയോ യുഗങ്ങളായ് ഊട്ടിയുമുറക്കിയും
പിച്ചവെച്ചീടാൻ കരങ്ങൾ ചേർത്തു നിന്നതും...
വീണിടാതെ മുന്നിൽ നന്മകാട്ടി
നീയേ സുകൃതമായ് വരുന്നതല്ലയോ....
ആ മടിത്തട്ടിലൊന്ന് മിഴിയണച്ചിടാൻ
കൊതിച്ചിടാത്ത ജന്മമുണ്ടോ...
അമ്മയേകിടുന്ന സ്നേഹമെന്നൊരാപ്പാല്...

കണ്ണുപോൽ കാത്തിടാൻ കടലോളമറിഞ്ഞു നീ ...
ഉമ്മറപ്പടിയിലെന്നും കാത്തിരുന്നതും
തോർന്നിടാതെയെന്നും കണ്ണുനീരും
പുഞ്ചിരിയാക്കിടുന്നൊരമ്മയല്ലേ നീ..
ആ തലോടൊലൊന്നും ഭാഗ്യമാകുവാൻ
വിധിച്ചിടാത്ത ജന്മമെത്രയോ....

അമ്മയേകിടുന്ന സ്നേഹമെന്നൊരാപ്പാല്...
തുളിമ്പില്ല അളന്നാലോ അനന്തമല്ലോ...
കാരുണ്യ താരാട്ട് അമ്മിഞ്ഞപ്പാലൂട്ട്
എൻ്റെയുള്ളിലെപ്പൊഴും നിറഞ്ഞ തേൻ പാട്ട് ....
അമ്മയേകിടുന്ന സ്നേഹമെന്നൊരാപ്പാല്...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts