വിരുന്നുകാരനായ്
സാന്ത്വനമായ്‌ നീ
Virunnukaaranaay (Santhwanamaay Nee)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംലാലു സുകുമാരൻ
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2024 13:16:33.
വിരുന്നുകാരിയായി വന്നതാണ് കിനാവ്...
മാനസത്തിൽ മെല്ലെയെന്നോ വന്ന കിനാവ്...
അറിഞ്ഞില്ല വേറാരും താരാട്ടുപാട്ടിലൂടെന്നെയുണർത്തിയൊ രാക്കിനാവ്..
അവളാവണിയല്ലോ അനുരാഗിണിയല്ലോ...
വിരുന്നുകാരിയായി വന്നതാണ് കിനാവ്...

മേഘജാലമില്ല കൂടെയാടയാഭയിൽ
വന്നുചേർന്നിടാമോ പൂനിലാവിന്നമ്പിളീ..
മേഘജാലമില്ല കൂടെയാടയാഭയില്ല
വന്നുചേർന്നിടാമോ പൂനിലാവിന്നമ്പിളീ...
തിരികെവരും ബാല്യമുണ്ട്...
കരയറാൻ തീരമുണ്ട്
ലാളനയ്ക്കു ചുണ്ടിലും നിറഞ്ഞ പുഞ്ചിരി...
മോഹമേ നീയെമെൻ്റെ കിനാവ്...
വിരുന്നുകാരിയായി വന്നതാണ് കിനാവ്...

വിൺമതിലിൻ അകലെ ഉണർന്നിരിക്കും സൂര്യ...
ചക്രവാള സീമയിലെ ചെമ്പക പൂവേ ... (2)

കണിയൊരുക്കാൻ വരുന്ന കാണാൻ
മിഴിപ്പൂക്കളായ് വിടർന്ന കാണാൻ
മണ്ണിലേയ്ക്കിറങ്ങി വന്ന സ്നേഹ നിലാവേ...
തിങ്കളേ നീയെന്നുമെൻ്റെ കിനാവ് ...

വിരുന്നുകാരിയായി വന്നതാണ് കിനാവ്...
മാനസത്തിൽ മെല്ലെയെന്നോ വന്ന കിനാവ്...
അറിഞ്ഞില്ല വേറാരും താരാട്ടുപാട്ടിലൂടെന്നെയുണർത്തിയൊ രാക്കിനാവ്..
അവളാവണിയല്ലോ  അനുരാഗിണിയല്ലോ...
വിരുന്നുകാരിയായി വന്നതാണ് കിനാവ്...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts