മഞ്ഞും മരങ്ങളും
ഭക്തിഗാനങ്ങൾ
Manjum Marangalum (Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംജെ എം രാജു
ഗാനരചനഷാജി തോമസ്
ഗായകര്‍അശോക് കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2024 12:40:46.
ആ.......ആ......
മഞ്ഞും മരങ്ങളും ചാമരപ്പൂക്കളും
വാഴ്ത്തിടുന്നു നിൻ വൈഭവങ്ങൾ-ഓ..
(മഞ്ഞും മരങ്ങളും)
നീലക്കുടക്കീഴിലാഴും മാരിവിൽപ്പാതയും(2)
ഓ...പാടുന്നു ദൈവസ്നേഹം(2)
ഓ....
(മഞ്ഞും മരങ്ങളും...)

ലാല ലാലല ലാലാ..(2)
സൂര്യകിരണങ്ങളും ഓ ചന്ദ്രതാരങ്ങളും
വാനമേലാപ്പിലെ ഓ വർണ്ണജാലങ്ങളും
ഓ..ശീതവർഷങ്ങളും സാന്ദ്രനിശീഥവും(2)
ചേലിൽ മെനഞ്ഞല്ലോ നിന്റെ കൈകൾ
ആ..
(മഞ്ഞും മരങ്ങളും)

ലാല ലാലല ലാലാ..(2)
ഇലകൊഴിഞ്ഞുപൂക്കും വെള്ളിലക്കാടുകൾ
ആ..ഇടവിടാതെ കുറുകും വാനിൽ
വെള്ളിളംപ്രാവുകൾ
ഓ..വാനമേഘങ്ങളിൽ നിന്നു വിളങ്ങി നീ(2)
പാടുന്നു ഭൂമി, നിൻ മഹത്വം
(മഞ്ഞും മരങ്ങളും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts