ആറന്മുള പള്ളിയോടം
തിരുവോണ കൈനീട്ടം
Aranmula Palliyoodam (Thiruvona Kaineetam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:43.
theyyare theyyare thai thai�


തെയ്യാരേ തെയ്യാ തെയ്‌തെയ്യാരേ..
തെയ്യാരേ തെയ്യാ തെയ്‌തെയ്യാരേ.. (2)
ആറന്മുള പള്ളിയോടം ആര്‍പ്പുവിളി വള്ളംകളി
അക്കരെയും ഇക്കരേയും ആള്‍ത്തിരക്കിന്‍ പൂരക്കളി (2)
അമരത്തിരുന്നു ഞാന്‍ തുഴതുഴഞ്ഞേറവേ (2)
അന്നക്കിളീ നിന്നെക്കണ്ടൂ നെഞ്ചിലല്ലിപ്പൂവമ്പു കൊണ്ടൂ..(2)

പിറകേവരും പരുന്തുവാലന്‍ മുന്നിലേക്കോ..
പിണങ്ങിനില്‍‌ക്കും എന്റെ ചുണ്ടന്‍ പിന്നിലേക്കോ.. (2)
കരളിനുള്ളില്‍ കായലിനുള്ളില്‍ തിരകള്‍ തുള്ളുമ്പോള്‍
തുഴയും പോയി തുണയും പോയി തിത്തകതാരോരോ.. (ആറന്മുള)

തുഴയില്ലാതെ കുഴഞ്ഞനേരം നീലിപ്പെണ്ണേ..
അഴകോലും പൂമിഴിയാല്‍ തങ്കത്തുഴയും നീ തന്നൂ.. (2)
അണിയത്തും ഞാന്‍ അമരത്തും ഞാന്‍ തിത്തകതെയ്‌താരോ
ചുണ്ടനുമില്ല ചുരുളനുമില്ല നമുക്കു നാം മാത്രം..

ആറന്മുള പള്ളിയോടം ആര്‍പ്പുവിളി വള്ളംകളി
അക്കരെയും ഇക്കരേയും ആള്‍ത്തിരക്കിന്‍ പൂരക്കളി (2)
അമരത്തിരുന്നു ഞാന്‍ തുഴതുഴഞ്ഞേറവേ (2)
അന്നക്കിളീ നിന്നെക്കണ്ടൂ നെഞ്ചിലല്ലിപ്പൂവമ്പു കൊണ്ടൂ..
അന്നക്കിളീ നിന്നെക്കണ്ടൂ നെഞ്ചിലല്ലിപ്പൂവമ്പു കൊണ്ടൂ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts