വാര്‍മഴവില്‍
ഉത്രാട സന്ധ്യ
Vaarmazhavil (Uthrada Sandhya)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 04:29:18.
വാര്‍മഴവില്ലിന്‍ മിഴിമുനയാലെന്‍
വാര്‍മഴവില്ലിന്‍ മിഴിമുനയാലെന്‍
മനസ്സിലെഴുതിയ കനവുകളെ
ഓണവില്ലില്‍ മീട്ടി പാടാം
ഓണവില്ലില്‍ മീട്ടി പാടാം
മാമലനാടിന്‍...... .......മധുഗാനം -(2)

കൊളുത്തിവയ്ക്കും ദീപം നമ്മുടെ നീതിപീഠം
പരസ്പരം ശ്രുതി ചേരും
ധര്‍മ്മകൊടി അടയാളം
കൊളുത്തിവയ്ക്കും ദീപം നമ്മുടെ നീതിപീഠം
പരസ്പരം ശ്രുതി ചേരും
ധര്‍മ്മകൊടി അടയാളം
വനമല്ലികളുടെ സൌരഭമലിയും
മനമണിയുന്നു മാണിക്യം

വാര്‍മഴവില്ലിന്‍ മിഴിമുനയാലെന്‍
വാര്‍മഴവില്ലിന്‍ മിഴിമുനയാലെന്‍
മനസ്സിലെഴുതിയ കനവുകളെ
ഓണവില്ലില്‍ മീട്ടി പാടാം
ഓണവില്ലില്‍ മീട്ടി പാടാം
മാമലനാടിന്‍...... .......മധുഗാനം

സൗമനസ്യം വാരിത്തൂവിയ വയലേലകളില്‍
പുഞ്ചിരിയായ് നന്മകളായ്
സൗമനസ്യം വാരിത്തൂവിയ വയലേലകളില്‍
പുഞ്ചിരിയായ് നന്മകളായ്
പാര്‍വണ രാഗതരംഗം
നാനാ വര്‍ണ്ണമനോഹരമാണെന്‍
മായാ പുഷപവിമാനം

വാര്‍മഴവില്ലിന്‍ മിഴിമുനയാലെന്‍
വാര്‍മഴവില്ലിന്‍ മിഴിമുനയാലെന്‍
മനസ്സിലെഴുതിയ കനവുകളെ
ഓണവില്ലില്‍ മീട്ടി പാടാം
ഓണവില്ലില്‍ മീട്ടി പാടാം
മാമലനാടിന്‍...... .......മധുഗാനം -(2)
ലാ ലാ ല ല ല ല്ല ല


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts