എൻ ഹൃദയപ്പൂത്താലം
ഉത്സവഗാനങ്ങൾ Vol I
En Hrudayapoothalam (Ulsava Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകിദേവി
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:44.


.
എന്‍ ഹൃദയപ്പൂത്താലം നിറയെ നിറയെ
മലര്‍ വാരി നിറച്ചു
വരുമോ രാജാവേ
പൂക്കണി കാണാനെന്‍ മുന്നില്‍..
(എന്‍ ഹൃദയ..)

പൂക്കാലം പോയാലും താലം നിറയും
എന്‍ കണ്ണും നിറയും
പൂക്കണിയായെന്‍ ദുഃഖം നിന്നെത്തേടും
നീ എങ്ങായാലും (പൂക്കാലം..)
മിഴികള്‍ പൂട്ടാതെ പനിമതിയും അറിയാതെ
കാതോര്‍ക്കും എന്‍ കുടില്‍ നിന്‍
കാലടിയൊച്ചക്കായ്..
(എന്‍ ഹൃദയ..)

നിന്‍ മുരളീരവമൊഴുകും സ്വരമാലിനിയിള്‍
ആ കല്ലോലിനിയില്‍..
എന്‍ നെടുവീര്‍പ്പലിയുന്നു കാറ്റലയായി
അല തന്നുറവായി (നിന്‍ മുരളീ..)
യമുനാതീരത്തെ ദ്വാരക നീ മറന്നാലും
രാധയ്ക്കാ വനമാലി എന്നും ദൈവം താന്‍..
(എന്‍ ഹൃദയ..)
.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts