കുളിരു വിൽക്കുമീ
ഉത്സവഗാനങ്ങൾ Vol I
Kuliru Vilkkumee (Ulsava Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:44.

കുളിരു വില്‍ക്കുമീ നീലക്കുളത്തില്‍
കുളിച്ചു നില്‍ക്കണതെന്താണ്?
എന്‍ മുഖമല്ല നിന്‍ മുഖമല്ല
പൊന്നും താമരപ്പൂവാണ്
പൂ പറിക്കെടീ പൂക്കളത്തില്‍
കുടനിവര്‍ത്തെടീ പൂമകളേ പൂമകളേ
(കുളിര്)

അക്കാണും ചെറുചിത്തിരക്കൊമ്പില്‍
പൂത്തു നില്‍ക്കണതെന്താണ്?
എന്‍ കവിളല്ല നിന്‍ കവിളല്ല
സ്വര്‍ണ്ണച്ചമ്പകപ്പൂവാണ്
പൂവിറുക്കെടീ പൂക്കളത്തില്‍
അണിനിരത്തെടീ പൂമകളേ പൂമകളേ
(കുളിര്)

കാറ്റാടും ചെറു ശിങ്കാരവള്ളിയില്‍
കലര്‍ന്നു നില്‍ക്കണതെന്താണ്?
എന്‍ മിഴിയല്ല നിന്‍ മിഴിയല്ല
ശംഖുപുഷ്പം ചങ്ങാതീ
പൂവിറുക്കെടീ പൂക്കളത്തില്‍
അണിനിരത്തെടീ പൂമകളേ പൂമകളേ
(കുളിര്)

ഇക്കാണും ഇളം പച്ചക്കുടത്തില്‍
വിടര്‍ന്നു നില്‍ക്കണതെന്താണ്?
എന്‍ ചിരിയല്ല നിന്‍ ചിരിയല്ല
നാടന്‍ തുമ്പപ്പൂവാണ്
പൂവിറുക്കെടീ പൂക്കളത്തില്‍
കോരിക്കൂട്ടെടീ പൂമകളേ പൂമകളേ
(കുളിര്)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts