ചിത്തിര വന്നു
ഉത്രാട സന്ധ്യ
Chithira vannu (Uthrada Sandhya)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 04:04:59.
ചിത്തിര വന്നു ചോതിക്കാവില്‍
പൂക്കളമേകാന്‍ പൂമഴ വന്നു
എഴാംകടലനിക്കരെ നിന്നെന്‍
പൂമാരന്‍ മാത്രം വന്നില്ല എന്നും
പൂമാരന്‍ മാത്രം വന്നില്ല
(ചിത്തിര വന്നു)

ചിത്തിര വന്നു ചോതിക്കാവില്‍
പൂക്കളമേകാന്‍ പൂമഴ വന്നു

കൈപ്പുണ്യം പോരാഞ്ഞോ എന്‍
ഹൃദയം കാണാഞ്ഞോ
ആ മനോവാടിയില്‍ തൂമണം തേടുമെന്‍
നിശ്വാസമന്ത്രം കേള്‍ക്കാഞ്ഞോ
എന്നുണ്ണിക്കണ്ണന്‍റെ പൂമുഖം കാണാന്‍
ഉത്രാട രാവിലും വന്നില്ല
അവന്‍ വന്നില്ല

ചിത്തിര വന്നു ചോതിക്കാവില്‍
പൂക്കളമേകാന്‍ പൂമഴ വന്നു

വരുമെന്ന് പാടി കിളിപ്പാട്ടും
തേന്മൊഴികള്‍
തുയിലുണരുന്നോരെന്‍ മാനസമേയിടം
കണ്പീലിയെന്തേ തുടിയിളകീ
പൂനിലാതേരിലെന്‍ എന്‍ ജീവനാഥന്‍
ഈ നീല രാവില്‍ വരുമെന്നോ
അവന്‍ വരുമെന്നോ

ചിത്തിര വന്നു ചോതിക്കാവില്‍
പൂക്കളമേകാന്‍ പൂമഴ വന്നു
എഴാംകടലനിക്കരെ നിന്നെന്‍
പൂമാരന്‍ മാത്രം വന്നില്ല എന്നും
പൂമാരന്‍ മാത്രം വന്നില്ല
ചിത്തിര വന്നു ചോതിക്കാവില്‍
പൂക്കളമേകാന്‍ പൂമഴ വന്നു


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts