വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ചക്രവാകം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:46.
കോളു നീങ്ങും വാനം കോടി മാറും തീരം ഭാരം താങ്ങിത്തളര്ന്നൊഴുകും പഴയ കെട്ടുവള്ളം... ഓണമായ്... പൊന്നോണമായ്... നീയറിഞ്ഞില്ലേ തോണിക്കാരാ... തോണിക്കാരാ... (കോള്‍) കരളിലും മുറ്റത്തും പൂവാരി നിരത്തി കണ്ണിലെണ്ണയൊഴിച്ചവള് കാത്തിരിപ്പില്ലേ അകലേ... അകലേ... അക്കരെയക്കരെ മാടത്തിന്നരികത്ത് വഞ്ചിയടുക്കുന്ന നേരവും കാത്തവള് നെടുവീര്പ്പിടുന്നില്ലേ... ഓണമായ്... പൊന്നോണമായ്... ഓര്‍മ്മയില്ലേ തോണിക്കാരാ... തോണിക്കാരാ... (കോള്‍) ഇടനെഞ്ചു നോവുമ്പോളിളംകള്ളു മോന്തി ഇനിയെത്ര കാലം നീ ഇങ്ങനെ തുഴയും അകലേ... അകലേ... അക്കരെയക്കരെ മാടത്തിന് മുറ്റത്ത് പൂക്കളും വാടുന്നു... തോരാത്ത കണ്ണീരില്‍ അവള് മുങ്ങുന്നു ഓണമായ്... പൊന്നോണമായ്... ഓര്‍മ്മയില്ലേ തോണിക്കാരാ... തോണിക്കാരാ... (കോള്‍) | |