വീണ്ടും ഒരു ഗാനം
ഉത്സവഗാനങ്ങള്‍ (മൂന്ന്)
Veendum Oru Gaanam (Ulsava Gaanangal Vol III)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:47.
വീണ്ടുമൊരു ഗാനം കൂടി
നിങ്ങള്‍ വിളിക്കാതെ
ഞാന്‍ വന്നു പാടുന്നു
വിരുന്നൊരുക്കി വിദേശികള്‍‌തന്‍
വിജയം കൊണ്ടാടും രാവില്‍
നിങ്ങളുറക്കമൊഴിക്കുമാ രാവില്‍
(വീണ്ടും)

വീട്ടുകാരനാമെന്നെ നിങ്ങള്‍
വിരുന്നുകാരനായ് കരുതാം
മടങ്ങിവരുമീ ബന്ധുവിന്‍ കണ്ണീര്‍
അഭിനയമാണെന്നു പറയാം
എങ്കിലുമൊരു തീര്‍ത്ഥപാദനെപ്പോലെ
നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പാടുന്നു
(വീണ്ടും)

ശബ്ദപൂരത്തില്‍ എന്റെ ഗാനം
തപ്തനിശ്വാസമായലിയാം
ഉടഞ്ഞ ശംഖിന്റെ നാദമോതി
ഉറ്റവരും ചിരിച്ചേക്കാം
എങ്കിലുമെന്‍ രക്തബന്ധത്തിന്‍ രാഗം
നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പാടുന്നു
(വീണ്ടും)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts