അരയന്നമേ
വസന്തഗീതങ്ങൾ
Arayanname (Vasantha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2017 12:21:39.
അരയന്നമേ.... ആരോമലേ....
ദമയന്തിക്കായ് ദൂതുമായ് പോകയോ

(അരയന്നമേ)

പോകുമ്പോള്‍ അരുവികളുടെ തീരത്തെ മാന്തോപ്പില്‍ കുരുവികള്‍ കൂടേറും
കിളിമരമതിലങ്ങിങ്ങായ് പൂചൂടും കുറുമൊഴിമലരിനു സഖിയൊരുവള്‍
പൂനുള്ളാന്‍ പുലരിയിലതുവഴിയെ വന്നീടില്‍
അവളുടെ കവിളുകളില്‍ കൂത്താടും കുറുനിര തടസമിടും കാതില്‍ നീ
എന്റെയാത്മകഥ ചൊല്ലിടേണമതിനിന്നു നിന്റെ കൃപയേകുമെങ്കില്‍
രവിവര്‍മ്മ നിന്നെയെഴുതിപ്പതിച്ച പടമുടനടി തരുമിവനതിനൊരു പ്രതിഫലമായ്

(അരയന്നമേ)

പ്രേമിച്ചും അടിമുടി പരിലാളിച്ചും മേളിച്ചും യുവജനമെന്നെന്നും
പരിസരമറിയാതോരോ ചാപല്യം പലകുറി തുടരുമിതതിസരസം
പാരിങ്കല്‍ പ്രണയികളുടെ ചരിതം പോരെങ്കില്‍ മനസ്സിനു ലഹരിമയം
സര്‍വ്വാംഗം മദരസ ലയസുഖദം ആനന്ദം
ആത്മനിര്‍വൃതിയടഞ്ഞിടുന്നൊരതിധന്യമായ നിമിഷങ്ങളെ വരിക
ഹംസതൂലിക മെടഞ്ഞ ശയ്യകളിലൊരുപിടി മധുരവുമനിതരലഹരിയുമായ്

(അരയന്നമേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts