കിളി മകളേ
വസന്തഗീതങ്ങൾ
Kili Makale (Vasantha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:48.
കിളിമകളേ, വാ ശാരികേ
കവിമകളേ, പാടൂ പ്രിയേ
ഹരിനാമകീര്‍ത്തനം
ഉണരും മനങ്ങളില്‍
ആലോലമാടിയാടി വാ
(കിളിമകളേ)

നീ വാഴും നാട്ടില്‍ - ഈ തുഞ്ചന്‍ നാട്ടില്‍
പൂമാതിന്‍ ശ്രീപാദം ധന്യധന്യമാക്കും നാട്ടില്‍
അക്ഷരങ്ങള്‍ പൂക്കും ഒരു പുസ്തകം‌പോലുള്ളം
ആയുധങ്ങള്‍ക്കൊപ്പം തിരുപൂജവയ്ക്കും നേരം
പാടൂ നീ ഓംകാരം വേദാന്തം കിളിമകളേ
(കിളിമകളേ)

നീ പാടും പാട്ടില്‍ - തേനഞ്ചും പാട്ടില്‍
ശ്രീരാമശ്രീനാമം ദിവ്യദിവ്യമാക്കും പാട്ടില്‍
എന്‍ മനസ്സും കാതും ഏകാഗ്രമാകും നേരം
ഏറ്റുചൊല്ലും നാവാല്‍ ജപമാലയെണ്ണും നേരം
നേടും ഞാന്‍ സായൂജ്യം നിര്‍വ്വാണം കിളിമകളേ
(കിളിമകളേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts