ഒരു പുഞ്ചിരിതൻ
ഒരു പുഞ്ചിരിയകലെ
Oru Punchirithan (Oru Punchiriyakale)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎൻ എ പ്രസാദ്
ഗാനരചനഡോ ജോജി കുരിയാക്കോസ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 28 2021 22:30:32.
 ഒരു പുഞ്ചിരി തൻ കുളിരു കൊണ്ടേയിനി
എന്റെ കരളിലെ കനൽ അണയൂ.... 2
ഞാൻ അറിയാതെയെൻ മിഴികൾ രണ്ടും
തിരയുമാറുണ്ട് നിൻ നിഴലുപോലും....(ഒരു പുഞ്ചിരി തൻ.....)

ആയിരം അഹല്യയെപേറുന്ന ശിലയായ്--
മുഗ്ദ്ധയായ് മൂകം വിതുമ്പി നിൽക്കെ..... 2
അന്നു നീ തേങ്ങിയ തേങ്ങലിൻ അലകൾ...
ഇന്നുമെൻ കാതിൽ അലയടിപ്പൂ...
ഇന്നുമെൻ കാതിൽ അലയടിപ്പൂ.....(ഒരു പുഞ്ചിരി തൻ.....)

മൗനമായ് നിൻ മിഴി മൂളിയതെല്ലാം...
ശ്രുതി ചേർന്നതില്ലയെൻ മനസ്സിലിന്നും...
ഒരു മാത്രയെങ്കിലും കാണുമെന്നാകിലും...
എൻ-- ഉഷസന്ധ്യകൾ തിരികേ വരും.........
എൻ-- ഉഷസന്ധ്യകൾ തിരികേ വരും.....(ഒരു പുഞ്ചിരി തൻ.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts