മിടുക്കൻ മമ്മതിനു
മാപ്പിള പാട്ടുകൾ
Midukkan mammathinu (Mappila Pattukal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:51.
 മിടുക്കൻ മമ്മതിനൊടുക്കം പറ്റിയ കുടുക്കറിഞ്ഞില്ലേ
കുടുക്കറിഞ്ഞില്ലേ
കടിക്കും പട്ടിയെ വിലയ്ക്കെടുത്തൊരു കിറുക്കറിഞ്ഞില്ലേ
കിറുക്കറിഞ്ഞില്ലേ
മിടുക്കൻ മമ്മതിനൊടുക്കം പറ്റിയ കുടുക്കറിഞ്ഞില്ലേ
കടിക്കും പട്ടിയെ വിലയ്ക്കെടുത്തൊരു കിറുക്കറിഞ്ഞില്ലേ

വെടിക്കു തോക്കുമായ് മലയ്ക്കു പോയപ്പം
വെളുവെളുത്തൊരു പട്ടിക്കുട്ടീ
തെളുതെളുന്നനെത്തെളിഞ്ഞ ജീപ്പിന്റെ
വെളുത്ത വെട്ടത്തിൽ വന്നു കിട്ടീ
ഉമ്മ വെച്ചോമനിച്ചു അതിനെ മമ്മദ് ജീപ്പിലേറ്റി
ഓമലാം ബീവിയ്ക്ക് കാവലായ് കാക്കുവാൻ
ശീമപ്പട്ടിയെ കൊണ്ടു പോന്നു
(മിടുക്കൻ..)

പുരുഷനാണെന്നോ കൊടിച്ചിയാണെന്നോ
ഇരുട്ടിൽ മമ്മദ് നോക്കിയില്ല
തിരിച്ചു വീട്ടിൽ വന്നുറങ്ങുമ്പോൾ ബീവി
വിളിച്ചുണർത്തി കാതിൽ ചൊല്ലീ
കൊടിച്ചീ അയ്യേ കൊടിച്ചീ
ഇപ്പോൾ മടിച്ചീ നാളെ കടിച്ചീ
(മിടുക്കൻ…)

മാസങ്ങളഞ്ചാറു കഴിഞ്ഞപ്പോൾ
മാൻകുട്ടി പുലിയായ് മാറി
മമ്മദിൻ വീടൊരു ചുടുകാട്
മമ്മദ് മാലോർക്ക് നോട്ടപ്പുള്ളീ

ആപ്പട്ടി അയലത്തുള്ളോരെല്ലാരേം കടിച്ചു
ആണുങ്ങളെയും പെണ്ണുങ്ങളെയും കുട്ടികളേം കടിച്ച് (2)
ബാ പട്ടീ എന്നു വിളിച്ചപ്പോ
ബാപ്പാനേം കടിച്ചു
പോ പട്ടീ എന്നു പറഞ്ഞപ്പോ
പോക്കറേയും കടിച്ചു അള്ളോ !
ബീക്കും ഞാൻ എന്നു ചൊന്നപ്പോ
ബീവീനേം കടിച്ചു
തോക്കും നീട്ടി മമ്മദു വന്നപ്പം
മമ്മദിനേം കടിച്ചു

അരുതെന്നു പറഞ്ഞപ്പം അബൂനേം കടിച്ചു
വിശിലിട്ടു വിളിച്ചപ്പം വീരാനേം കടിച്ചു (2)
ആശാനേം കടിച്ചു അയ്യപ്പനേം കടിച്ചു
നായരേം, കടിച്ചു നമ്പൂര്യേം കടിച്ചു
അവനെക്കടിച്ചു ഇവനേംക്കടിച്ചു
കടിച്ചു പറിച്ചു കൊടിച്ചീ
പഹച്ചീ വല്ലാത്ത പഹച്ചീ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts