തീറ്റക്കാരന്‍ കുഞ്ഞവറാനൊരു
മാപ്പിള പാട്ടുകൾ
Theettakkaran kunjavaranoru (Mappila Pattukal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:52.

 തീറ്റക്കാരൻ കുഞ്ഞവറാനൊരു തിരുമണ്ടൻ (2)
അവനാട്ടിൻ കാട്ടോം കൂർക്കുപ്പേരീം കണ്ടാലറിയൂല്ലാ
(തീറ്റക്കാരൻ,… )


ഓനും ഞാനും കോയാസാന്റെ മോനും ശങ്കരമേനോനും
മൂസ്സേം വാസൂം കാദിരു കാക്കേം മൂത്തു നരച്ചൊരു നമ്പൂരീം (2)
നാട്ടുമാവിൻ ചോട്ടിലിരുന്നു ചീട്ടുകളിച്ചപ്പം
അവൻ തോറ്റു തോറ്റു തുന്നമ്പാടിയ കത കേൾക്കണ്ടേ (2)
(തീറ്റക്കാരൻ,… )


കയ്യറിയാതെ കയറി വിളിച്ചു കാതിരുകാക്കാ കണ്ണടച്ചു
കുരുപ്പുപണീ കൈയ്യിലൊരൊറ്റ തുരുപ്പുമില്ലാതെ (2)
(തീറ്റക്കാരൻ,… )


മൂസ്സാന്റെ ആസ്സിനെ ആസിട്ടു വെട്ടീ
ആഡ്യനാം നമ്പൂരിച്ചൻ ആഡു തന്നിറക്കീ (2)
കാതിര് ക്ലാവര് കൂലിയിറക്കീ
വമ്പൻ മേനോൻ ബമ്പറടിച്ച്
ഇസ്പേഡില്ലെന്നാദ്യം ചൊല്ലി ദുഷ്പേരുണ്ടാക്കി
അവൻ ശപ്പത്തരവും ഏപ്പ്യത്തരവും ഒപ്പം കാണിച്ച്
(തീറ്റക്കാരൻ,… )



ഡൈമൻ റാണിയെ മൊഴി ചൊല്ലി മാറ്റീ
കോയാന്റെ കൂലിയെ കൊളത്തിലെറക്കി
പൊണ്ണത്തങ്ങൾ പലതും കാട്ടീ
എണ്ണാതങ്ങനെ കൈയ്യു മലത്തി
പോക്കരുകാക്കാ ഓടി വന്നാ മൊട്ടത്തലയിന്മേൽ
ജോക്കറ് ചാക്കിൻ ചരടാൽ കെട്ടി സലാം വാങ്ങിച്ചു
നല്ലൊരു സലാം വാങ്ങിച്ചു
(തീറ്റക്കാരൻ,….)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts