തേന്‍ വരിക്ക പ്ലാവു കായ്ക്കും
മാപ്പിള പാട്ടുകൾ
Then Varikka Plavu Kaikkum (Mappila Pattukal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:52.
 

തേൻ വരിയ്ക്ക പ്ലാവു കായ്ക്കും റജബു മാസം
സൂര്യ പൊൻവിളക്കു തെളിഞ്ഞുള്ള വിഷു ദിവസം (2)
പേടമാൻ കിടാവൊരുത്തി വീടരായെത്തി
ഞാൻ തേടിപ്പോയ മലർ വള്ളി കാലിലായ് ചുറ്റി (2)
(തേൻ വരിയ്ക്ക ...)

ഉച്ചനേരത്തൊഴുകി വന്ന കുളുർ നിലാവേ
എന്റെ ഖൽബിനുള്ളിൽ ചേക്കു വന്ന മണിപ്പിറാവേ (2)
കാത്തിരുന്നു കിനാ കന്റ കരുമൊട്ടു വിടർന്നൊരു
പൂത്ത കൊന്നപ്പൂങ്കുലയായ് പുരയിലെത്തി
നീയെൻ പുരയിലെത്തി
(തേൻ വരിയ്ക്ക ...)


കണ്ണു കണ്ടാൽ കാട്ടുചോലയിൽ പരൽ മീൻ പോലെ
പുഞ്ചിരിമൊഞ്ചു കണ്ടാൽ നാട്ടു പൊയ്ക താമര പോലെ (2
അന്നനട നടക്കുമ്പോൾ തുള്ളിടുന്ന നിതംബമോ
കന്നിയാറ്റിൻ അലയിൽ വീണ കരിക്കു പോലെ
ഇളം കരിക്കു പോലെ
(തേൻ വരിയ്ക്ക ...)






 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts