വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | രേവഗുപ്തി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:52.
സുപ്രഭാതം... സ്വാമീ സുപ്രഭാതം... സത്യമാം പൊന്നും പതിനെട്ടാംപടിയുടെ തത്ത്വമേ ചിത്പുരുഷാര്ത്ഥ ചിദാനന്ദമേ (സത്യമാം) ചിത്തങ്ങള്‍ വിളക്കുന്ന ചിന്താമണേ സുപ്രഭാതം... സ്വാമീ സുപ്രഭാതം... അഷ്ടദിക്പാലകര് ആദിത്യശംഖമൂതി അങ്ങയെ പള്ളിയുണര്‍ത്തുമ്പോള്‍ ആകാശമാര്ദ്രമാം ഭൂപാളം ഞാനാ ധ്യാനത്തിന്നവരോഹം - സ്വാമീ അടിയന്റെ മനസ്സാം കടലിലെ തിരകള്‍ അങ്ങേയ്ക്കു കാല്ത്തളയാവുന്നു - അതെന് അയ്യപ്പചരണം പുല്കുന്നു (സുപ്രഭാതം...) ബ്രഹ്മാദിദേവകള്‍ നക്ഷത്രപ്പൂക്കളാല്‍ ധര്മ്മാര്ച്ചനം ചെയ്തു കൂപ്പുമ്പോള്‍ ഈ ലോകം തൃക്കയ്യില്‍ ജലപുഷ്പം ഞാനൊരു ദലത്തിന് സൗരഭ്യം - സ്വാമീ അടിയന്റെ മിഴിയിലെ ബാഷ്പകണങ്ങള്‍ അങ്ങേയ്ക്കു രുദ്രാക്ഷമാവുന്നു - അതെന് അയ്യപ്പഹൃദയം പുല്കുന്നു (സത്യമാം...) | |