വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | നാട്ട |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:52.
ഓണത്തുമ്പികള്‍ പാടും പുഴയോരം ഓടക്കുഴലൂതും കാറ്റിന് കളിമേളം ഓര്‍മ്മകള്‍ പൊന്നൂഞ്ഞാലാടും താഴ്വാരം ഓമനിക്കാന്‍ പൂക്കള്‍ നിറഞ്ഞൊരു കൗമാരം (ഓണത്തുമ്പികള്‍) കളിചിരിയും ഓരോ പരിഭവവും കനകംപോലെ ഉള്ളില്‍ കരുതിയ നന്മകളും ഇരുമെയ്യും... ഒരു മനസ്സും... ഇണപിരിയാതെ ഓടിനടന്ന കിനാവുകളും വാഴപ്പൂവില്‍ തേന്മധുരംപോല് വന്നുതഴുകുന്നു ഓര്മ്മകളിന്നുമുണരുന്നു (ഓണത്തുമ്പികള്‍) ഇളവെയിലും മഞ്ഞക്കുരുവികളും ഈറന്‍സന്ധ്യകള്‍ തൊഴുതു മടങ്ങും കാവുകളും ഉത്സവവും... ആറാട്ടും... ഉദയാര്‍ക്കന്‍ മണിവാതില്‍ തുറക്കും പുലരികളും ഏതോ സ്നേഹസുഗന്ധവുമായ് വന്നെന്നില്‍ നിറയുന്നു ഓര്മ്മകളിന്നുമുണരുന്നു (ഓണത്തുമ്പികള്‍) | |