ഓണവും വിഷുവും
ഓര്‍മ്മിക്കാന്‍ ഓമനിയ്ക്കാന്‍
Onavum vishuvum (Ormikkan Omanikkan)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:52.
 

ഓണവും വിഷുവും തിരുവാതിരയും
നിന്റെ നാണവും പൂവിട്ട നാട്
അതിൽ ഓർമ്മകൾ തൻ മയില്‍പ്പീലികൾ
മേഞ്ഞു ഞാൻ ഓമനിക്കുന്നൊരു വീട്
ഓമനിക്കുന്നൊരു വീട്
(ഓണവും വിഷുവും..)

തുമ്പികൾ തംബുരു മീട്ടും തൊടികളും
ഇമ്പമാർന്നൊഴുകുന്ന പുഴയും
പച്ചനെല്‍പ്പാടവും ഉത്സവമേളവും
കൊയ്ത്തും നിലാവും കിനാവും
ആവണിയൂഞ്ഞാലും അതിലിരുന്നാടുന്ന
നീയുമെൻ സ്വന്തമാണല്ലോ
നീയെന്നുമെന്റെയാണല്ലോ
(ഓണവും വിഷുവും..)


പൂരവും തുള്ളലും കഥകളിമേളവും
പൂപ്പന്തും തെയ്യവും തിറയും
പാണന്റെ ഈണവും പുള്ളോർക്കുടങ്ങളും
പാട്ടും കളിയും ചിരിയും
എന്നെന്നും ഉത്സവമാടുമെൻ നാട്ടിലെ
സ്വർണ്ണത്തിടമ്പു നീയല്ലോ
ചിങ്ങനിലാവു നീയല്ലോ
(ഓണവും വിഷുവും..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts