മഴയുടെ തംബുരു
ഓര്‍മ്മിക്കാന്‍ ഓമനിയ്ക്കാന്‍
Mazhayude thamburu (Ormikkan Omanikkan)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംബിഹാഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:53.
 

മഴയുടെ തംബുരു ശ്രുതി ചേർത്തു
ഞാനൊരു മാധവഗീതം പാടാം
അരികിലിരുന്നതു കാതോർക്കുവാനെൻ
കനകനിലാവേ വാ
നിന്റെ കടമിഴിത്താളം താ
(മഴയുടെ തംബുരു..)

മധുരമീ പ്രണയവും സ്വരമുത്തും പവിഴവും
ചിരിയുടെ നൂലിൽ കോർത്തു നീ
ഇണക്കവും പിണക്കവും പരസ്പരമറിഞ്ഞു നീ
എനിക്കെന്റെ സർവസ്വമായ്
നിറമുള്ള പൂക്കൾ ഒരുമിച്ചു ചേർന്നാൽ
പുതിയൊരു പൂക്കളം പോലെ
ജീവിതം നമുക്കെന്നും ഒണം പോലെ
(മഴയുടെ തംബുരു..)


പുതിയൊരു രാഗത്തിൻ പുഷ്പോത്സവത്തിലെൻ
അനുപല്ലവിയായ് വന്നു നീ
എനിക്കെന്റെ രാഗവും ഭാവവും താളവും
മനസ്വിനീ നീയല്ലയോ
ഇനിയുള്ള കാലവും ഒരുമിച്ചു പാടാൻ
ഇതളിടും ഓർമ്മകളോടെ
ജീവിതം ഒരു യുഗ്മഗാനം പോലെ
(മഴയുടെ തംബുരു..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts