വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മായാമാളവഗൗള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:54.
ശരംകുത്തിയാലേ നീ സാക്ഷി ശബരിപീഠമേ നീ സാക്ഷി പഞ്ചേന്ദ്രിയജിതന് പരമപവിത്രന്‍ എന്റെയീശ്വരന് അയ്യപ്പന്... സ്വാമി അയ്യപ്പന്... (ശരംകുത്തി...) സൂര്യതൂണീരം തോളിലണിഞ്ഞും തൂമിഴിയാല്‍ അമ്പുകളെയ്തും മൃഗയാവിനോദത്തില്‍ കാടിളക്കാന്‍ സ്വാമി അടിയന്റെ മനസ്സില്‍ ഇന്നെഴുന്നള്ളുന്നു കരിപ്പുലി കടുവകളെ കാമക്രോധങ്ങളെ തെരുതെരെ എയ്തുവീഴ്ത്തുന്നു - എന്റെ മിഴികളില്‍ പമ്പ തീര്‍ക്കുന്നു... (ശരംകുത്തി...) ചന്ദ്രനാം വട്ടപ്പരിചയണിഞ്ഞും ചന്ദനം പള്ളിവാളിലുഴിഞ്ഞും കളഭകേസരികളാം വാഹനങ്ങളിലയ്യന് കലിയുഗക്കാടിളക്കാന് വരുന്നു ഇടിമിന്നലുറുമികള് ചുഴറ്റുന്ന സ്വാമിയെന്‍ ഇടനെഞ്ചില്‍ വേട്ടയാടുന്നു - എന്റെ ഇരുളെല്ലാം പുലരിയാക്കുന്നു... (ശരംകുത്തി...) | |