വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഖരഹരപ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:54.
ആകാശമാം പുള്ളിപ്പുലിമേലെഴുന്നള്ളും രാഗ ശശാങ്കനാം സ്വാമീ കപടമാം സ്വാര്ത്ഥത്തിന് തലവേദനയ്ക്കും നിന് കനിവല്ലയോ പുലിപ്പാല് കവിതപോലൊഴുകുന്ന പുഞ്ചിരിപ്പാല് (ആകാശമാം) ഉപജാപമൂർച്ഛയാല് നീറിപ്പുകയുന്നൊ- രുലയായിത്തീരുന്നു ലോകം ദൈവത്തെയും പുറംതള്ളുന്നു ഗൂഢമാം ദുര്‍മ്മദ മത്സരതന്ത്രം മഹിഷീമര്‍ദ്ദനം ആടാനെത്തിയ മനുഷ്യാവതാരമേ ശരണം, യുഗ- തപസ്സിന്റെ വീര്യമേ ശരണം (ആകാശമാം) കാട്ടുകള്ളങ്ങള്‍തന്‍ ക്രൂരചിത്തങ്ങളില്‍ വേട്ടയാടാനെത്തും സ്വാമി നവരത്നമണിവില്ലിന് ഞാണൊലികൊണ്ടെന്റെ നാടിന് മനഃസാക്ഷി കാക്കൂ സത്യധര്‍മ്മങ്ങളെ കുടിവെക്കാനെത്തിയ തത്ത്വമസിമന്ത്രം ശരണം, സ്നേഹ- ശക്തിസ്വരൂപമേ ശരണം (ആകാശമാം) | |