എല്ലാദുഖവും തീർത്തുതരു
അയ്യപ്പ ഗാനങ്ങൾ വാല്യം II
Ella Dukhavum Theerthu Tharu (Ayyappa Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംസരസ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:56.



എല്ലാ ദുഃഖവും തീര്‍ത്തുതരൂ
എന്‍റയ്യാ ശബരീവാസാ
എല്ലാ ദോഷവും അറ്റിടുവാന്‍
തൃക്കൈയ്യാലനുഗ്രഹിക്കൂ
ദേവാ എന്നെയനുഗ്രഹിക്കൂ
(എല്ലാ ദുഃഖവും)

ഓരോ ദിനവും ഓര്‍ക്കാതെ
നിന്‍ നാമം നാവിലുരയ്ക്കാതെ
മായാമയമീ ജീവിതത്തില്‍
മതമാത്സര്യങ്ങള്‍ പൂണ്ടയ്യോ
ക്ഷേമം തേടി അലഞ്ഞുനടന്നു
ക്ഷണികമതെന്നിവര്‍ അറിയുന്നൂ
(എല്ലാ ദുഃഖവും)

കരചരണങ്ങള്‍ തളരുന്നൂ
മനസ്സുകളിവിടെ പതറുന്നൂ
അഖിലാണ്ഡേശ്വരാ അഭയം നീയെ-
ന്നറിയുന്നൂ, ഞങ്ങള്‍ വിളിക്കുന്നൂ
സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ
(എല്ലാ ദുഃഖവും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts