കന്നിമലക്കാരെ
അയ്യപ്പ ഗാനങ്ങൾ വാല്യം II
Kannimalakkaare (Ayyappa Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2012 13:18:49.



കന്നിമലക്കാരേ ശരണം‌വിളിക്കാരേ
പള്ളിക്കെട്ടും തലയിലേന്തി
കൊടുംകാടുകള്‍ മലകള്‍ കേറി
പതിനെട്ടാംപടി ചവിട്ടാന്‍ പോകുവതെന്നാണ്
മണ്ഡലവിളക്കിനോ മകരവിളക്കിനോ
അയ്യപ്പത്തിന്തകത്തോം... സ്വാമി തിന്തകത്തോം..

പുലരിക്കു കുളികഴിഞ്ഞു പുലിവാഹനനെയോര്‍ത്തു
ഒരു നൂറു ശരണങ്ങള്‍ നിങ്ങള്‍ വിളിച്ച്
കുരുത്തോലപ്പന്തലൊരുക്കി ഇരുമുടികള്‍ നിറച്ചൊരുക്കി
തിരുയാത്രക്കായിരങ്ങള്‍ തിരിച്ചിടുന്നു...
അയ്യപ്പത്തിന്തകത്തോം... സ്വാമി തിന്തകത്തോം..

എരുമേലിയമ്പലത്തില്‍ കെട്ടുതാത്തണം നിങ്ങള്‍
കുറിപൂശി പാട്ടുപാടി പേട്ട തുള്ളണം
വിരിവച്ചങ്ങൊരുമിച്ചു ഭജന പാടണം പിന്നെ
വനമേടുകള്‍ താണ്ടിയങ്ങു പമ്പയില്‍ ചെല്ലണം
അയ്യപ്പത്തിന്തകത്തോം... സ്വാമി തിന്തകത്തോം..

ഗണപതിക്കു നാളികേരമുടച്ചിടേണം പിന്നെ
തിരുമുടികള്‍ താങ്ങി നിങ്ങള്‍ മല കേറണം
പതിനെട്ടാംപടി കേറി അയ്യനെ കാണണം പിന്നെ
അഭിഷേകമെല്ലാം തൊഴുതു കാണണം
അയ്യപ്പത്തിന്തകത്തോം... സ്വാമി തിന്തകത്തോം..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts