നീലിമേ
നീലിമേ
Neelime (Neelime)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംപി ജയചന്ദ്രൻ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2022 15:06:34.

നീലിമേ നീലിമേ വാനനീലിമേ....
നീലിമേ നീലിമേ രാഗനീലിമേ....
നീലിമേ നീലിമേ വാനനീലിമേ....
നീലിമേ നീലിമേ രാഗനീലിമേ....
ഒരുമാത്ര നിന്നെ പിരിഞ്ഞതില്ലാ...
അകലെയാണകലെയാണെന്നാലും
ഒരുമാത്ര നിന്നെ ഞാനോർത്തതില്ലാ
മറവിയിൽ പോലും നീ നിറയുന്നൂ...
ഞാനെന്ന ജീവന്റെ ഓരോ ഇതളിലും
മായാനിലാവായ് നീ മയങ്ങുന്നൂ.....
നിനക്കുള്ള താരാട്ടായ് എൻ ജന്മം
ഒഴുകുന്നൂ...ഒഴുകുന്നൂ...ഒഴുകുന്നൂ.....

ഒരു കുറി വിരലിനാൽ തൊട്ടതില്ല
ഒരു വാക്കു തമ്മിൽ പറഞ്ഞതില്ല
ഒരു കുറി വിരലിനാൽ തൊട്ടതില്ല
ഒരു വാക്കു തമ്മിൽ പറഞ്ഞതില്ല
ഒരുവട്ടം നിൻ മിഴി എന്നെ തിരഞ്ഞൊന്നു
വെറുതെയാണെങ്കിലും വന്നതില്ല....
എങ്കിലും എന്നിലെ ഓരോ നിനാദവും
നീയെന്നു നീയെന്നു മന്ത്രിക്കുന്നൂ...
നീയെന്നു നീയെന്നു മന്ത്രിക്കുന്നൂ.....
നീയെന്നു നീയെന്നു മന്ത്രിക്കുന്നൂ...

ഉദയവും സന്ധ്യയും അറിഞ്ഞതില്ല
ഉയിരിലെപ്പോഴും നീ തെളിഞ്ഞു നിൽക്കേ
ഉദയവും സന്ധ്യയും അറിഞ്ഞതില്ല
ഉയിരിലെപ്പോഴും നീ തെളിഞ്ഞു നിൽക്കേ.....
ഉരുകുമെൻ ആത്മാവിൻ കണ്ണുനീർത്തുള്ളി നീ
ഒരുവട്ടം വന്നു തുടച്ചതില്ലാ....
എങ്കിലും എന്നിലെ ഓരോ അണുവിലും
നീതന്നെ നീതന്നെ നിറഞ്ഞിടുന്നൂ....
നീതന്നെ നീതന്നെ നിറഞ്ഞിടുന്നൂ......
നീതന്നെ നീതന്നെ നിറഞ്ഞിടുന്നൂ....
നീലിമേ.....നീലിമേ....വാനനീലിമേ....
നീലിമേ....നീലിമേ......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts