എന്തിനോ എന്നെ വിളിച്ചു
ശരത്കാല പുഷ്പങ്ങൾ
Enthino Enne Vilichu (Sharathkaala Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംബോംബെ എസ്‌ കമാല്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:57.


എന്തിനോ എന്നെ വിളിച്ചു
എന്തിനോ ഞാന്‍ വിളികേട്ടു
എന്തിനോ എന്തിനോ എന്തിനോ
(എന്തിനോ എന്നെ )

സ്വപ്നത്തില്‍ വന്നെന്നെയുണര്‍ത്തി - ഏതോ
പുഷ്പശരശയ്യയില്‍ കിടത്തി (സ്വപ്നത്തില്‍ )
നിത്യജീവിതത്തിലെന്‍ പാവമാം മനസ്സിന്റെ
സ്വസ്ഥതയാകെ ഭവാന്‍ അകറ്റി
സ്വസ്ഥതയാകെ ഭവാന്‍ അകറ്റി
(എന്തിനോ എന്നെ )

പരിസരമാകെ ഞാന്‍ മറക്കും - പ്രേമ
പരിഭവം അഭിനയിച്ചിരിക്കും (പരിസരം )
അത് കണ്ടു തോഴിമാര്‍ കളിയാക്കി ചിരിക്കുമ്പോള്‍
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
(എന്തിനോ എന്നെ )

എവിടെയെങ്കിലും വച്ച് കാണാന്‍ - എന്റെ
ഹൃദയത്തിലുള്ളതെല്ലാം ചൊല്ലാന്‍ (എവിടെയെങ്കിലും )
വിരഹവേദനാഭാരം ഇറക്കിവെച്ചവിടുത്തെ
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം
(എന്തിനോ എന്നെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts