വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ബോംബെ എസ് കമാല്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:58.
എന്റെ ജീവനും നിന്റെ ജീവനും രണ്ടു കൈവഴിയായിരുന്നു യാത്ര വേറെ വേറെയായിരുന്നു കണ്ടുമുട്ടിയ നാൾ വരെ പ്രേമബന്ധനത്തിന്റെ നാൾ വരെ (എന്റെ) എന്തിനാണെന്നറിയില്ല എപ്പോഴാണെന്നോർമ്മയില്ല താരുണ്യപ്രേമത്തിൻ താഴ്വാരപ്പച്ചയിൽ തമ്മിൽത്തമ്മിൽ കണ്ടുമുട്ടി പിന്നെ മന്ദം മന്ദം ചേർന്നൊഴുകി (എന്റെ) ആദ്യസമാഗമരംഗത്തിങ്കൽ ചോദ്യങ്ങളൊന്നും ചോദിച്ചില്ല കെട്ടിപ്പിടിച്ചതും കേളീവിലോലരായ് പൊട്ടിച്ചിരിച്ചതും നാമറിഞ്ഞു അതു മണ്ണും വിണ്ണും കണ്ടുനിന്നു (എന്റെ) | |