ശരത്കാല ചന്ദ്രലേഖ
ശരത്കാല പുഷ്പങ്ങൾ
Sharathkala Chandralekha (Sharathkaala Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംബോംബെ എസ്‌ കമാല്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:58.
ശരത്‌കാല ചന്ദ്രലേഖ ചിരിക്കുന്നു മേലെ
മനുഷ്യന്റെ മധുരസ്വപ്നം മരിക്കുന്നു താഴെ
മനസ്സുകൾ മണ്ണിൽ തീർത്ത മലർക്കോട്ടയെല്ലാംതന്നെ
വിധിയുടെ നെടുവീർപ്പാൽ വീഴുന്നു തകരുന്നു
(ശരത്‌കാല)

ആൾക്കൂട്ടത്തിരക്കിൽ ഞാൻ
അകപ്പെട്ടു നിന്റെ മുന്നിൽ
അറിയാതെ പെട്ടൂ കണ്ണിൽ
അടുത്തു നാം തമ്മിൽത്തമ്മിൽ
(ശരത്‌കാല)

പരസ്പരം നാമറിഞ്ഞു
ഒരുമിച്ചു യാത്ര തുടർന്നു
വഴിയിൽ‌വെച്ചെന്തിനെന്നെ
തനിച്ചാക്കി നീ കടന്നു
(ശരത്‌കാല)

കൈവഴികൾ വേർ‌പിരിയുമ്പോൾ
കടൽക്കാറ്റു കൈകൊട്ടുന്നു
താഴെ നമ്മൾ വേർ‌പെടുമ്പോൾ
താരകൾക്കു പുഞ്ചിരി മാത്രം
(ശരത്‌കാല)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts