മാമലനാടേ
ആവണി തെന്നൽ
Maamala Naade (Avani Thennal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:00.

മാമലനാടേ മാവേലിനാടേ
വരവായ് വീണ്ടും പൊന്നോണം
വരമായ് ചിങ്ങത്തിരുവോണം
പ്രിയതരമൊരുദിനമുണരുകയായി
പ്രമദകള്‍ കുരവയിട്ടണയുകയായി
(മാമലനാടേ)

കരിമീനോ മിഴി
മലര്‍ത്തേനോ മൊഴി - അതില്‍
കനവോ നിനവോ രതിയോ കഥയെഴുതി
വില്ലടിച്ചാന്‍‌പാട്ടൊഴുകി
അതിന്നലെയെന്‍ മെയ് തഴുകി
മുകില്‍ പോയ്, മഴ പോയ്
വെയിലിന്‍ മനം വിടര്‍ന്നാടി
കലയുടെ കതിരൊളിയുതിരുകയായി
കസവുടയാടകളണിയുകയായി
(മാമലനാടേ)

സഖീ ഇന്നെന്‍ മനം
ഒരു വൃന്ദാവനം - അതില്‍
മുരളീരവമോ മധുവോ ലയമരുളീ
മുല്ല പൂത്തു വണ്ടുകളേ
സ്വരമുതിര്‍ക്കൂ ചുണ്ടുകളേ
കുളിരിന്‍ നിലയം ഹൃദയം പതംപതിഞ്ഞാട്
ചൊടികളില്‍ കവിതകള്‍ വിരിയുകയായി
മടുമലരിതളുകള്‍ വിടരുകയായി
(മാമലനാടേ)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts