കാലമേ
ആവണി തെന്നൽ
Kaalame (Avani Thennal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:01.

കാലമേ നിനക്കഭിനന്ദനം അഭിനന്ദനം...
ചുടുബാഷ്പബിന്ദുവെ മാണിക്യക്കല്ലാക്കും
കലാവിലാസമേ വന്ദനം...
കാലമേ നിനക്കഭിനന്ദനം അഭിനന്ദനം...

ഇന്നലെ വാനില്‍ മദിച്ചു നീന്തി
കരിമുകില്‍ ജടയുള്ള കര്‍ക്കിടകം...
ഇന്നു വെളുത്തപ്പോള്‍ ആവണിത്തെളിവാനില്‍
വെണ്‍‌മുകില്‍ വൈജയന്തി നിരന്നു നിന്നു...
കാലമേ നിനക്കഭിനന്ദനം അഭിനന്ദനം...

കാര്‍മുകില്‍ ചൊരിയും കണ്ണീരില്‍ നീന്തി
മന്ദാര മലര്‍ച്ചെടി വിറച്ചുനിന്നു...
ചിങ്ങമണഞ്ഞപ്പോള്‍...
പൊന്‍‌വെയിലുണര്‍ന്നപ്പോള്‍...
പൊന്നിട്ടു മലര്‍ച്ചെടി ചിരിച്ചു നിന്നു...
(കാലമേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts