നിലാവിന്റെ പാട്ടിൽ നീ മയങ്ങിയോ
ലളിതഗാനങ്ങൾ 2022
Nilaavinte Paattil Nee Mayangiyo (Light Music 2022)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംശ്യാം
ഗാനരചനറോയ് കാഞ്ഞിരത്താനം
ഗായകര്‍ശരത് ,ഷെറിൻ ആൽവിൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 30 2022 17:35:38.
നിലാവിന്റെ പാട്ടിൽ നീ മയങ്ങിയോ?
കിനാവിന്റെ തൂവൽ നിന്നെ തഴുകിയോ?
നിലാവിന്റെ പാട്ടിൽ നീ മയങ്ങിയോ?
കിനാവിന്റെ തൂവൽ നിന്നെ തഴുകിയോ?

അനുരാഗാർദ്രമാം നിൻ മിഴിക്കോണിൽ
മഴപ്രാവുകൾ കുറുകിയോ?
മഴപ്രാവുകൾ കുറുകിയോ?

നിലാവിന്റെ പാട്ടിൽ നീ മയങ്ങിയോ?
കിനാവിന്റെ തൂവൽ നിന്നെ തഴുകിയോ?

നേർത്ത സന്ധ്യയിൽ നിലാപ്പുഴയുമായ് വിരുന്നെത്തിയോ പൗർണ്ണമി?
കവിൾ പൂക്കളിൽ കുളിർതെന്നലായ് പകർന്നേകിയോ ചുംബനം?
നേർത്ത സന്ധ്യയിൽ നിലാപ്പുഴയുമായ് വിരുന്നെത്തിയോ പൗർണ്ണമി?
കവിൾ പൂക്കളിൽ കുളിർതെന്നലായ് പകർന്നേകിയോ ചുംബനം?

ആലോലമായ് .... ആലോലമായ് ആരോമലെ ... നിന്നെ പുൽകിയോ?

നിലാവിന്റെ പാട്ടിൽ നീ മയങ്ങിയോ?
കിനാവിന്റെ തൂവൽ നിന്നെ തഴുകിയോ?

വിരൽത്തുമ്പനാൽ നീ മീട്ടിടും മണിതംബുരു താളമായ് ?
പറന്നെത്തിയോ കളിതുമ്പികൾ നിന്റെ ചുണ്ടിലെ പാട്ടിനായ് ?
വിരൽത്തുമ്പനാൽ നീ മീട്ടിടും മണിതംബുരു താളമായ് ?
പറന്നെത്തിയോ കളിതുമ്പികൾ നിന്റെ ചുണ്ടിലെ പാട്ടിനായ് ?

അഴകോടെ നിൻ ...അഴകോടെ നിൻ കരൽ ചില്ലയിൽ .. മെല്ലെ പാടിയോ?

നിലാവിന്റെ പാട്ടിൽ നീ മയങ്ങിയോ?
കിനാവിന്റെ തൂവൽ നിന്നെ തഴുകിയോ?

അനുരാഗാർദ്രമാം നിൻ മിഴിക്കോണിൽ
മഴപ്രാവുകൾ കുറുകിയോ?
മഴപ്രാവുകൾ കുറുകിയോ?
നിലാവിന്റെ പാട്ടിൽ നീ മയങ്ങിയോ?
കിനാവിന്റെ തൂവൽ നിന്നെ തഴുകിയോ?

ഓർക്കെസ്ട്രഷൻ : ബിജു പൗലൊസ്‌
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts