പുഷ്യരാഗ കമ്മലണിഞ്ഞു
ആവണി തെന്നൽ
Pushyaraga Kammalaninju (Avani Thennal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി സുശീല
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:01.

പുഷ്യരാഗക്കമ്മലണിഞ്ഞു
പൂവാംകുരുന്നില (പുഷ്യരാഗ)
പാരിന്‍ മാറില്‍ മണിമാല ചാര്‍ത്തി
പാതിരമഞ്ഞിന്‍ കുളിരല (പാരിന്‍‍)
(പുഷ്യരാഗ)

തിരുവോണമുറ്റത്ത് മലര്‍ക്കളംപോലെ
ഹൃദയത്തില്‍ വര്‍ണ്ണങ്ങള്‍ നിറഞ്ഞു (തിരുവോണ)
ആവണിവാനില്‍ പൗര്‍ണ്ണമിപോലെ
ആവണിവാനില്‍ പൗര്‍ണ്ണമിപോലെ
അഭിലാഷമഞ്ജരി വിരിഞ്ഞു
(പുഷ്യരാഗ)

വീണ്ടുമൊരോണത്തിന്‍ വില്ലടിച്ചാന്‍‌പാട്ടില്‍
കൈരളി കൈവല്യം നുകര്‍ന്നു (വീണ്ടുമൊരോണത്തിന്‍)
കുന്നലനാട്ടില്‍ കുമ്മിയടിപ്പാട്ടില്‍
കുന്നലനാട്ടില്‍ കുമ്മിയടിപ്പാട്ടില്‍
ആനന്ദപുളകങ്ങള്‍ തെളിഞ്ഞു
(പുഷ്യരാഗ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts