ഓണത്തുമ്പി ഓമനത്തുമ്പി
ആവണി തെന്നൽ
Onathumbee Omanathumbee (Avani Thennal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:01.

ഓണത്തുമ്പീ ഓമനത്തുമ്പീ
മീട്ടാതെ പാടും വീണക്കമ്പീ (ഓണത്തുമ്പീ )
നന്ത്യാര്‍വട്ടത്തിന്‍ പൂവിലിരിക്കാം
നന്തുണിപ്പാട്ട് കേള്‍ക്കാം (നന്ത്യാര്‍വട്ടത്തിന്‍ )
(ഓണത്തുമ്പീ )

അരുമാക്കിടാങ്ങള്‍ തന്‍ പൂവിളി കേട്ടില്ലേ
അത്തം വന്നതറിഞ്ഞില്ലേ
പൂവേ പൊലി പൂവേ (X4)
അരുമാക്കിടാങ്ങള്‍ തന്‍ പൂവിളി കേട്ടില്ലേ
അത്തം വന്നതറിഞ്ഞില്ലേ
പത്താം പക്കം തിരുവോണമല്ലേ
പൂക്കളം തീര്‍ക്കാന്‍ വാ തുമ്പീ (പത്താം )
(ഓണത്തുമ്പീ )

അങ്ങേത്തൊടിയിലും ഇങ്ങേത്തൊടിയിലും
കൂട്ടം കൂടി പുതുപ്പൂക്കള്‍ തേടി
പുള്ളിയുടുപ്പിട്ട തിരുവോണപ്പൊന്‍തുമ്പി
തുള്ളിക്കളിക്കാന്‍ വാ വാ
അങ്ങേത്തൊടിയിലും ഇങ്ങേത്തൊടിയിലും
കൂട്ടം കൂടി പുതുപ്പൂക്കള്‍ തേടി
ഓടിത്തളരുമ്പോള്‍ ഞങ്ങളോടൊപ്പം
പാടിപ്പറക്കാന്‍ വാ തുമ്പീ (ഓടിത്തളരുമ്പോള്‍ )
(ഓണത്തുമ്പീ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts